പൊന്നോണം നെസ്റ്റോടൊപ്പം:

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഓണം മെഗാ ക്യാമ്പയിൻ ആരംഭിച്ചു

മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുൾപ്പെടെ 10 കോടിയുടെ ഓഫറുകളും സമ്മാനങ്ങളും.

കോഴിക്കോട്: കേരളത്തിലെ പ്രമുഖ റീട്ടെയിൽ

ഹൈപ്പർമാർക്കറ്റ് ഓണം 2026 ൻറെ ഭാഗമായി ‘പൊന്നോണം നെസ്റ്റോടൊപ്പം’ എന്ന ശൃംഖലയായ amagy പേരിൽ മെഗാ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു.

ജിയാരാ ബൈ എം പി എസിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുടെ അനാച്ഛാദനം നിർവ്വഹിച്ചുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. ഓണം സന്തോഷത്തിൻറെ യും കുടുംബസംഗമത്തിൻറെയും ആഘോഷമാണെന്നും, മികച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കി കേരളത്തിലെ ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത ഓണ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്നതാണ് ‘പൊന്നോണം നെസ്റ്റോടൊപ്പം’ ക്യാമ്പയിൻറെ ലക്ഷ്യമെന്നും ചടങ്ങിൽ സംസാരിച്ച നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇന്ത്യ മീഡിയ & മാർക്കറ്റിംഗ് ജനറൽ മാനേജർ ജൈലാദ് പറഞ്ഞു.

നാളെ (24) മുതൽ സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ ഓഫർ മേളയിൽ കേരളത്തിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്കായി 10 കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കാറുകൾ കൂടാതെ ടെലിവിഷൻ, ഫ്രിഡ്‌ജ്, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, സ്വർണനാണയങ്ങൾ തുടങ്ങി നിരവധി ആകർഷക സമ്മാനങ്ങളും വിജയികൾക്കു സമ്മാനിക്കും. 500 രൂപയുടെ ഓരോ വാങ്ങലിനും ഒരു സമ്മാന കൂപ്പൺ ലഭിക്കും. കൂടുതൽ തുകയുടെ വാങ്ങലുകൾക്ക് കൂടുതൽ കൂപ്പണുകൾ കരസ്ഥമാക്കാനും അതുവഴി കൂടുതൽ വിജയസാധ്യതയും ലഭിക്കും. ക്യാമ്പയിൻ കാലയളവിലുടനീളം എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും മെഗാ ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നുണ്ട്.

ഓണം ഓഫറുകളും ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക് സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ദൈനംദിന ആവശ്യവസ്തു‌ക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വിലക്കിഴിവുകളും ലഭ്യമാണ്. ക്യാമ്പയിൻ അവസാനിച്ച ശേഷം നിബന്ധനകൾക്ക് വിധേയമായി റാഫിൾ നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികൾക്ക് കാറുകൾ സമ്മാനിക്കും. യു. എ. ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിൻറെ കീഴിൽ 2004-ൽ ആരംഭിച്ച നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നാണ്. കേരളത്തിൽ വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി 12 ശാഖകൾ ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി 150 ഔട്ട്ലെറ്റുകൾ നിലവിലുണ്ട്. സംസ്ഥാനത്തു നാലും കോയമ്പത്തൂരിൽ ഒന്നും പുതിയ ഹൈപ്പർമാർകറ്റുകൾ ഉടനെ ആരംഭിക്കുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത നെസ്റ്റോ റീജിയണൽ എച്ച്.ആർ. ഹെഡ് റയീസ്, റീജിയണൽ ഓപ്പറേഷൻസ് മാനേജർമാരായ സുഗിലേഷ്, അലി നവാസ്, സനോജ്, ബൈയിങ് ഹെഡുമാരായ അൽ റുവൈസ് ഖാൻ, റംഷിക് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *