കണ്ണൂർ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ 67-ാം ജന്മദിനത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി.) കേരള സംസ്ഥാന കമ്മിറ്റി ജൂലൈ 22-ന് കണ്ണൂരിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
എൻ.വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോഫിൻ പി. ജെയിംസ്, സിൽവി മോൾ, സംസ്ഥാന ട്രഷറർ സി.കെ. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വളർത്തുകയും ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷം അജിത് ദാദയുടെ ജന്മദിനത്തോടനുബന്ധിച്ച് എൻ.വൈ.സി. കേരള സംസ്ഥാന കമ്മിറ്റി ജൂലൈ 22 ‘സ്പോർട്സ് ഡേ’ ആയി ആചരിച്ച് ഏകദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. യുവജനങ്ങളുടെ മികച്ച പങ്കാളിത്തം നേടിയ ആ പരിപാടിയുടെ തുടർച്ചയായാണ് ഇത്തവണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സർട്ടിഫിക്കറ്റും സ്നേഹ സമ്മാനവും വിതരണവും ചെയ്തു.
