കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (KIDS)യുടെ നേതൃത്വത്തിൽ കർക്കിടക മാസ ദിനാചരണം ജൂലൈ 17-ന് മേത്തല സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
KIDS എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി. സുമിത മുഖ്യ പ്രഭാഷണം നടത്തി.
കിഡ്സ് അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ. നിഖിൽ മുട്ടിക്കൽ, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വാർഡ് 38 കൗൺസിലർ ശ്രീ.പ്രജിഷ് ചള്ളിയിൽ ഈ പരിപാടിക്ക് ആശംസകൾ നേർന്നു .
തുടർന്ന് മേനോൻ ബസാർ ആയുർവേദ ആശുപത്രിയിലെ ഡോ. കൃഷ്ണപ്രിയ കർക്കിടക മാസത്തില ആയുർവേദ ജീവിതശൈലി, രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം എന്നിവയെ ആസ്പദമാക്കി സെമിനാർ നയിച്ചു. .
കർക്കിടക മാസത്തിലെ ആരോഗ്യകരമായ ജീവിതശൈലിയും പരമ്പരാഗത ആയുർവേദത്തിന്റെ പ്രാധാന്യവും പൊതുജനങ്ങളിലെത്തിക്കാൻ ഈ പരിപാടി സഹായിച്ചു. കിഡ്സ് സ്റ്റാഫ് അംഗങ്ങൾ,
കിഡ്സ് ആനിമേറ്റേഴ്സ്, ഇടവകകളിൽ നിന്നുള്ള SHGഅംഗങ്ങളും, പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു .
