തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽ  സി പി എമ്മിന് സമനില തെറ്റി :കെ. ബി ഉത്തം കുമാർ

മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിൻ്റെ പാതയിലാണ്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണ് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തം കുമാർ പറഞ്ഞു. തിരുവനന്തപുരം നഗരസഭയെ വർഷങ്ങളായി സി പി എം സ്വന്തം ഖജനാവായി ഉപയോഗിക്കുകയായിരുന്നു. ഓഡിറ്റോറിയങ്ങളടക്കം നഗരസഭാ സ്വത്തുക്കളെ സി പി എം നേതാക്കൾ അധീനതയിൽ വെച്ച് വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു. ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ജനങ്ങൾ ഭരണത്തിലേറ്റിയത്. ഭരണം നഷ്ടമായത് ഉൾക്കൊള്ളാൻ ആവാതെ നഗരസഭ ഭരണത്തിനെതിരെ സിപി എം ഒളിഞ്ഞും തെളിഞ്ഞും ഗൂഡ നീക്കങ്ങൾ നടത്തുകയാണ്. കാലങ്ങളായുള്ള അഴിമതി ഭരണത്തിൽ നിന്ന് ആശ്വാസം കിട്ടിയ തിരുവനന്തപുരത്തുകാർ സി പി എമ്മിൻ്റെ കപട മുഖം വലിച്ചു കീറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് വി.വി രാജേഷുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഉത്തം കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *