മത്സ്യകർഷകൻ ചേരമാൻതുരുത്തി ചീക്കു വിൻസെന്റിനെ ആദരിച്ചു

തുരുത്തിപ്പുറം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ എറണാകുളം ഫിഷറീസ് കോംപ്ലക്സിൽ സംഘടിപ്പിച്ച ദേശീയ മത്സ്യകർഷക ദിനാചരണത്തിൽ മത്സ്യകൃഷി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

ആലുവ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറം സ്വദേശിയായ മുതിർന്ന മികച്ച മത്സ്യകർഷകൻ ചേരമാൻതുരുത്തി ചീക്കു വിൻസെന്റിനെ ചടങ്ങിൽ ആദരിച്ചു. എറണാകുളം എം.എൽ.എ. ടി. ജെ. വിനോദ് ഉപഹാരം നൽകി അദ്ദേഹത്തെ അനുമോദിച്ചു.

കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനി മോൾ വി. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജക്കണ്ണൻ മുഖ്യാതിഥിയായിരുന്നു.

തുരുത്തിപ്പുറം സെന്റ് ആന്റണീസ് ഫിഷ് ഫാമിലൂടെ, ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക മാർഗനിർദേശവും പിന്തുണയും പ്രയോജനപ്പെടുത്തി, ശ്രീ. വിൻസെന്റ് വർഷങ്ങളായി ശാസ്ത്രീയ മത്സ്യകൃഷി നടത്തിവരികയാണ്. കാലാഞ്ചി ഉൾപ്പെടെയുള്ള വിവിധ ഇനം മത്സ്യങ്ങളെ മികച്ച ഗുണനിലവാരത്തോടെ വളർത്തി വിപണിയിലെത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനാണ്. ഗുണമേന്മയുള്ള മത്സ്യ ഉൽപ്പാദനത്തിലൂടെ നിരവധി മത്സ്യകർഷകർക്ക് മാതൃകയാവുകയും പ്രദേശത്തെ മത്സ്യകൃഷി മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *