കൊച്ചി / കാക്കനാട് :
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ വൊളണ്ടിയേഴ്സിനായി ഏകദിന പരിശീലന ക്യാമ്പ് നടത്തി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന ക്യാമ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ജെ ജോൺ ജോഷി ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളിൽ ഫ്രാൻസീസ് മൂത്തേടൻ, ഡോ. ക്രിസ്റ്റോ മാത്യു, അഡ്വ. ചാർളിപോൾ, എൻ.എം.ബി.എ കോ- ഓർഡിനേറ്റർ ഫാത്തിമത്തു ഷറഫിയ, ജില്ലാ പ്രൊബേഷൻ ഓഫീസർ ബെൻസൺ ഡേവിസ് എന്നിവർ ക്ലാസുകൾ നയിച്ചു.
ലഹരിക്കെതിരെ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വിവിധ സംഘടനകൾ എന്നീ തലങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ, തെരുവ് നാടകം, റോൾപ്ലേ, വിവിധ മത്സരങ്ങൾ, ലഹരി വിരുദ്ധ ഓട്ടം തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു.
