മേനക ( എറണാകുളം) : സംസ്ഥാന ജനഗതാഗത വകുപ്പ് മേനക ബോട്ട് ജെട്ടിയിൽ ജല വിതരണം മുടങ്ങിയിട്ട് 15 ദിവസം. ജലവിതരണം തടസ്സപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജീവനക്കാർ ജലഭവനിലും പരാതി നൽകി.
150 ൽ പരം ജീവനക്കാരാണ് ദിവസവും ജലഗതാഗത വകുപ്പ് എറണാകുളം ജെട്ടിയിൽ ജോലിക്ക് ഉള്ളത്. ദൂരേ സ്ഥലങ്ങളിൽ നിന്ന് ജോലിക്ക് എത്തുന്ന ജീവനക്കാർ രാത്രി വൈകി ജോലി അവസാനിപ്പിച്ച് ജെട്ടിയിൽ തന്നെയാണ് കഴിച്ചു കൂട്ടുന്നത്. ഇവർക്ക് പ്രഭാത കർമ്മങ്ങൾക്ക് പോലും ഉള്ള മാർഗ്ഗം ഇല്ല.
മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതു കൊണ്ട് ജീവനക്കാർ പ്രതിദിനം 2000 രൂപ മുടക്കി ടാങ്കറിൽ വെളളം ഇറക്കുകയാണ്.
മേനക ജെട്ടി ഭാഗത്ത് ഉള്ള വ്യാപാരസ്ഥാപനങ്ങൾ , ടൂറിസം വകുപ്പ് ഓഫീസ് എന്നിവടങ്ങളിലും വെള്ളം. ലഭിക്കുന്നില്ല.
തിരുവനന്തപുരം ജല ഭവനിലടക്കം പലതവണ പരാതി നൽകിയിട്ടും ജലഗതാഗത വകുപ്പിനെ വാട്ടർ അതോറിറ്റി കൈവിട്ടു.
