പ്രളയ ദുരിതമുഖത്ത് ആശ്വാസവുമായി ജോജു ജോർജ് ലവേഴ്‌സ് ക്ലബ്ബ് ഖത്തർ ടീം.

ദോഹ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ലഘുഭക്ഷണങ്ങൾ തുടങ്ങി അടിയന്തര ആവശ്യവസ്തുക്കൾ ജോജു ജോർജ് ലവേഴ്‌സ് ക്ലബ്ബ് ഖത്തർ ടീം ൻ്റെ നേതൃത്വത്തിൽ ഇതിനോടകം എത്തിച്ചു നൽകി.
വൈസ് ചെയർമാൻ ടിജു തോമസ്, അംഗങ്ങളായ ജോബി കെ. തോമസ്, ലിജു തോമസ് , ബോസ്സ് എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ച് സഹായസാമഗ്രികൾ കൈമാറുകയും ദുരിതമനുഭവിക്കുന്നവർക്കൊപ്പം ആശ്വാസമായി നിലകൊള്ളുകയും ചെയ്തു.

പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ നല്ല മനസ്സുകൾക്കും ക്ലബ്ബ് നന്ദി അറിയിച്ചു.
ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും എത്രയും വേഗം ആശ്വാസവും സുരക്ഷിതമായ ജീവിതവും തിരികെ ലഭിക്കട്ടെയെന്നും ആത്മാർത്ഥമായി ആശംസിക്കുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *