വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *