തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം.മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ വച്ചായിരുന്നു അപകടം നടന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ജോസഫിനെ ക്ലാരിഫയറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
