വിതുര ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് ഏട്ടൻ കുറച്ച് ദിവസമായി കൃഷ്ണപിള്ള സാറിന്റെ അവസ്ഥയെക്കുറിച്ച് പറയുമായിരുന്നു ഇന്ന് വിതുരയിൽ ആത്മകിരണം പ്രോഗ്രാമിൽ പങ്കെടുത്തതിനു ശേഷം രാജേഷേട്ടനും പ്രിയ സുഹൃത്തായ ഷിജാദിനൊപ്പം കൃഷ്ണപിള്ള സാറിനെ കാണാൻ പോയിരുന്നു അവിടെ എത്തിയപ്പോൾ അറിയാതെ തന്നെ ഒരുപാട് വിഷമം തോന്നി വിതുര പാരൽ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ് കൃഷ്ണപിള്ള സാർ ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയ അധ്യാപകൻ ഇന്ന് മുഷിഞ്ഞ വസ്ത്രവും ധരിച്ച്, പ്രാഥമിക കർമ്മങ്ങൾ പോലും കിടക്കുന്ന സ്ഥലത്ത് നടത്തി വളരെയധികം അപശനായി ചന്തമുക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിയുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത് ഇട്ടിരിക്കുന്ന വസ്ത്രം കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി പോയി ബാഗിനകത്ത് വേറെ വസ്ത്രം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ നനഞ്ഞ്,നാറ്റം വരുന്ന വസ്ത്രങ്ങൾ എടുത്തു കാണിച്ചു നൽകി ഉടനെ തന്നെ രാജേഷ് ഏട്ടനെ വിളിച്ചുകൊണ്ട് അടുത്തുള്ള തുണിക്കടയിൽ കയറി ഒരു മുണ്ടും ഷർട്ടും മേടിച്ച് നൽകിയിരുന്നു അതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങി.അതിനുശേഷം കൃഷ്ണൻ പിള്ള സാറിന് ഏത് അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നുള്ള വിഷമമായിരുന്നു തിരുവനന്തപുരം ജില്ലയിലെ പ്രമുഖ അഭയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ചിലയിടങ്ങളിൽ ആരെയും നിർത്താൻ സാഹചര്യമില്ലെന്ന് , മറ്റൊടങ്ങളിൽ സാമ്പത്തികം കിട്ടിയാലേ നിർത്തുമെന്നുള്ള മട്ടിലാണ് അഭയ കേന്ദ്രങ്ങൾ ആരോരുമില്ലാതെ ഞങ്ങളെപ്പോലുള്ള സാമൂഹ്യപ്രവർത്തകർ ഏറ്റെടുക്കുന്ന ഇത്തരം മനുഷ്യരെ സാമ്പത്തികം ചോദിച്ച് . അഭയ കേന്ദ്രങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്. ഒടുവിൽ ആറ്റിങ്ങിൽ ഉള്ള പ്രിയ ജേഷ്ഠ സഹോദരന്റെ മണിനാദം എന്ന് അഭയ കേന്ദ്രത്തിലേക്ക് വിളിക്കുകയും ഒരു രൂപ പോലും ചോദിക്കാതെ രണ്ടു കൈ നീട്ടിയ അച്ഛനെ സ്വീകരിക്കാൻ മനസ്സു കാണിച്ച അജിൽ മണിമുത്ത് ചേട്ടന്റെ അടുത്ത് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അതിനുശേഷം വിതുര പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാർഡ് മെമ്പറും രാജേഷ് ചേട്ടനും സ്റ്റാർ യൂട്യൂബർ സജി ചേട്ടനും കുടി വിതുര SHO നിന്നും മേടിക്കുകയും ചെയ്തു അതുപ്രകാരം ഇന്നലെ വൈകുന്നേരം കൃഷ്ണപിള്ള സാറിനെ മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ വാർഡ് മെമ്പർ വിതുര പോലീസിനെ പലതവണ സമീപിച്ചെങ്കിലും പലതിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു വിതുര പോലീസ്റ്റേഷനിൽ ഉദ്യോഗസ്ഥർ, അവരുടെ മറുപടി ഞങ്ങൾ എന്തിനാണ് അവിടെ വരുന്നത് നിങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയതല്ലേ ഞങ്ങളുടെ ആവശ്യം അവിടെയില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നിപ്പോയി പിന്നെ അവരുടെ മുടന്തൻ ന്യായം പോലീസ് ഉദ്യോഗസ്ഥർ കുറവാണ് അവർ പലപല ഡ്യൂട്ടിക്കായി പോയിരിക്കുകയായിരുന്നു എന്നായിരുന്നു പക്ഷേ ഞങ്ങൾ ചന്തമുക്കിൽ വന്നപ്പോൾ വിതുര പോലീസ്റ്റേഷനിലെ വാഹനം അരമണിക്കൂറോളം ചന്ത മുക്കിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ മുന്നിൽ കിടക്കുകയായിരുന്നു ഞങ്ങൾ ആ പ്രമുഖ സ്ഥാപനത്തിൽ കയറിയപ്പോൾ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥർ ആ കടയിൽ തന്നെ ഉണ്ടായിരുന്നു അവരോട് സംസാരിക്കുമ്പോഴും അവർ വരാൻ കൂട്ടാക്കിയില്ല ഒടുവിൽ SHO വിളിച്ച് കാര്യം പറഞ്ഞപ്പോഴും യാതൊരുവിധ കൂസലും ഇല്ലായിരുന്നു ഒടുവിൽ ഞങ്ങൾ പുറത്തിറങ്ങി വാഹനത്തിന്റെ ഫോട്ടോ എടുത്തതിനുശേഷം അവിടെനിന്ന് കൃഷ്ണപിള്ള സാറിന്റെ അടുത്തേക്ക് പോയപ്പോഴാണ് തിരികെ വാഹനത്തിലെ ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്ത് വന്ന് സംസാരിക്കുകയും യൂണിഫോം ഇട്ടതിനുശേഷം വരാമെന്നായിരുന്നു അവരുടെ മറുപടി ഒടുവിൽ യൂണിഫോം ഇട്ടതിനു ശേഷം തിരികെ ഞങ്ങൾ അടുത്ത് വരികയും കൃഷ്ണപിള്ള സാറിനെ കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തു.സിവിൽ പോലീസ് ഉദ്യോഗസ്ഥർ എങ്ങനെയാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് കൂടാതെ പ്രമുഖ കടയിലെ cctv ദൃശ്യങ്ങൾ എടുക്കുകയാണെങ്കിൽ എത്ര മണിക്കൂർ ഓളം വാഹനം അവിടെ കിടക്കുന്നു എന്ന് അതിൽ കൂടെ തന്നെ വ്യക്തമാകും പിന്നെ അവർ പറഞ്ഞത് സ്റ്റേഷന്റെ ആവശ്യമായി സാധനങ്ങൾ മേടിക്കാൻ വന്നതാണെന്നാണ്, ഞാനിതു പറയാൻ കാരണം ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും പ്രതീക്ഷയ്ക്കാതെയാണ് ഞങ്ങൾ ഇത്തരത്തിലുള്ള മനുഷ്യരെ പല ഓർഫനേജുകളിലും മാറ്റുന്നത്. ജനങ്ങൾക്കും സ്വത്തിനും സംരക്ഷണം നൽകുന്ന നിങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥർ ഇങ്ങനെ കാണിക്കുമ്പോൾ മാനസികമായി വിഷമങ്ങൾ ഞങ്ങളെപ്പോലുള്ള സാമൂഹ്യപ്രവർത്തകർക്ക് വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് നൽകുന്നത് ഈ പോസ്റ്റ് നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ദയവായി ഇതൊരു കുറ്റപ്പെടുത്തൽ അല്ല മറിച്ച് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്ഇനിയും കൃഷ്ണപിള്ളയെപ്പോലെ നൂറുകണക്കിന് അച്ഛനമ്മമാർ തെരുവുകളിൽ കാണും അവരെ ഞങ്ങൾ ഏറ്റെടുക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാതിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ് നൽകുന്നത്, മനുഷ്യത്വം മരവിക്കാതെ നല്ലവരായ പോലീസ് ഉദ്യോഗസ്ഥരും വിതുര പോലീസ് സ്റ്റേഷനിൽ ഉണ്ട് കൃഷ്ണപിള്ള സാറിനെ വാഹനത്തിൽ കയറ്റിയ സമയം കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെയളിമയാണ് അദ്ദേഹത്തോട് സംസാരിച്ചു വാഹനത്തിൽ കയറ്റിയത് അത് കേട്ടപ്പോൾ വളരെയധികം സന്തോഷമായി കൃഷ്ണപിള്ള സാറിന് വാഹനത്തിൽ കയറ്റിയതിനുശേഷം നമ്മൾ ആ പോലീസുകാരനോട് വളരെയധികം നന്ദി പറഞ്ഞാണ് അവിടെനിന്ന് ആറ്റിങ്ങലേക്ക് യാത്രതിരിച്ചത് മണിനാദത്തിൽ എത്തിയതിനു ശേഷം അവിടെ നിയമപരമായ ഫോമുകൾ പൂരിപ്പിച്ച് അദ്ദേഹത്തിന്റെ ബാഗുകൾ പരിശോധിച്ചു അതിലുണ്ടായിരുന്ന 25 രൂപ നാണയത്തുട്ടുകൾ , 500, ഒരു നോട്ടുകളും കീറിയ മെഷിഞ്ഞ വസ്ത്രങ്ങളും ആ ബാഗിന് അകത്ത് ഉണ്ടായിരുന്നുത് മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കുന്ന നേരം ദുർഗന്ധം വളരെ വലുതായിരുന്നു. അതിനുശേഷം പുതിയ വസ്ത്രങ്ങൾ അവിടെ നിന്നും കൊടുക്കുകയും ചെയ്തു ആ വസ്ത്രങ്ങൾ ധരിക്കാൻ കൃഷ്ണപിള്ള സാർ തയ്യാറാക്കുകയും ചെയ്തില്ല ഒടുവിൽ കൃഷ്ണപിള്ള സാറിനെ ഏറ്റെടുത്ത അജിൽ മണിമുത്ത് ചേട്ടന്റെ നല്ല മനസ്സിന് ഒരായിരം സ്നേഹം നന്ദി അറിയിച്ചുകൊണ്ട് ഞങ്ങൾ അവിടന്ന് യാത്രയായി കൂടെ ചങ്ക് പോലെ നിന്ന് ആംബുലൻസ് ഡ്രൈവർ ജോമോനും ഒരുപാട് നന്ദി 🙏🙏🙏 കൂടെ നിന്ന് DYFI വിതുരയിലെ സഖാക്കൾക്കും, കോൺഗ്രസ് പ്രവർത്തകർ , BJP പ്രവർത്തകർ,നല്ലവരായ ഓട്ടോ ഡ്രൈവർ നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥർ എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏അജു കെ മധു

Leave a Reply

Your email address will not be published. Required fields are marked *