പത്തനംതിട്ട : ഭാര്യ വീടിന് മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തു .ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി പുത്തന്‍പുരയില്‍ വീട്ടില്‍ ഹാഷിം (39) ആണ് പത്തനംതിട്ട വലഞ്ചുഴി മുസ്‌ളിം പള്ളിയ്ക്ക് സമീപമുള്ള ഭാര്യയുടെ വീടിന് മുന്‍വശത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.
ഹാഷിമും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുള്ളതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.