തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിൽ വൻ ഉദ്യോഗസ്ഥ അഴിച്ചുപണി. മുൻ സർക്കാരിന്റെ കാലത്ത് നിർണായക തസ്തികകളിൽ ഇരുന്ന ഇടത് അനുകൂല സംഘടനകളിലെ നേതാക്കളെയും പ്രവർത്തകരെയും പ്രധാന ചുമതലകളിൽ നിന്ന് മാറ്റി. പകരം യുഡിഎഫ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനുമായി ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചു തുടങ്ങി.നിയമവകുപ്പിൽ അണ്ടർ സെക്രട്ടറി തലം മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നിയമവകുപ്പിന് പുറമേ പൊതുഭരണം ഉൾപ്പെടെയുള്ള മറ്റ് പ്രധാന വകുപ്പുകളിലും വരും ദിവസങ്ങളിൽ കൂടുതൽ അഴിച്ചുപണി തുടരുമെന്നാണ് സൂചന.
സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിൽ വൻ ഉദ്യോഗസ്ഥ അഴിച്ചുപണി
