ബ്രദേഴ്സ് വോളീബാൾ ക്ലബ്ബ് കോളിയൂർ സംഘടിപ്പിച്ച മൂന്നാമത് തമ്പികുട്ടൻ മെമ്മോറിയൽ വോളീ ബാൾ ടൂർണമെന്റ് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് . ഉദ്ഘാടനം ചെയ്തു. പൂങ്കുളം വാർഡ് കൗൺസിലർ വയൽക്കര രതീഷ് അദ്ധ്യക്ഷനായിരുന്നു. കോളിയൂർ സുരേഷ്, ആർ എസ് .ശ്രീകുമാർ . എം എസ് . പ്രസാദ്, സൗമ്യ .എസ്.ആർ. ഡോ.എം.എസ്. ഗൗതo , അനൂപ്.എസ്.എൽ. , രാജേഷ് കുമാർ .ആർ ., ആർച്ച കൃഷ്ണ . സൂര്യ എസ് , ശരൺ മധു എന്നിവർ പ്രസംഗിച്ചു. പ്രമുഖ വോളീബാൾ ക്ലബുകളായ കാലടി , തെറ്റി വിള, സാക്കോ പേഴുംമൂട് , അരുവിക്കര, കോളിയൂർ, കഴക്കൂട്ടം, വെള്ളനാട് എന്നീ ടീമുകൾ പങ്കെടുക്കും. വിജയി കൾക്ക് തിരുവല്ലം ശിവരാജൻ മെമ്മോറിയൽ ടോഫിയും, കാഷ്പ്രൈസും സമ്മാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *