ഉപ്പുതറ :ഉപ്പുതറയിൽ ഒരു വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായി . ഉപ്പുതറ ഫാത്തിമ ഗോൾഡ് കവറിംഗ് ഉടമ പക്കാവീട്ടിൽ എം അൻസാരിയുടെ വീടിനുള്ളിലാണ് ഇന്നലെ രാവിലെ 8 മണിയോടെ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ വീട് പൂർണ്ണമായും തകർന്നു. അൻസാരിക്ക് സാരമായി പൊള്ളലേറ്റു. അൻസാരിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിൻ്റെ ചുവരുകൾ തകർന്നു ഷീറ്റുകൾ ചിന്നിചിതറി . സമീപത്തെ വീട്ടിലുണ്ടായിരുന്നവർ ഭയന്ന് വിറച്ചു. വീട്ടിലുണ്ടായിരുന്ന ഇലട്രോണിക്സ് ഉപകരണങ്ങളെല്ലാം തകർന്നു ആദ്യം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണന്നാണ് ജനങ്ങൾ കരുതിയത്. എന്നാൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ സുരക്ഷിതമായിരിക്കുന്നത് കണ്ടതോടെ ജനങ്ങളിൽ ആശങ്കയും ഉണ്ടായി.വീട്ടിൽ അൻസാരി മാത്രമാണുണ്ടായിരുന്നത്. അൻസാരിക്ക് പൊട്ടിത്തെറിയിൽ പൊള്ളലെറ്റതിനാൽ എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. വീടിനുള്ളിലെ ഒരു കസേരയുടെ കുറെ ഭാഗം മാത്രമാണ് കത്തിയിട്ടുള്ളത്.. പൊട്ടിത്തെറിയുടെ പ്രകമ്പനം കൊണ്ടാണ് വീട് തകർന്നിരിക്കുന്നത്. സ്പോടനം ഉണ്ടായ സമയം സമീപത്തെ വീടിനും കുലുക്കവും വീടിന് വിള്ളൽ ഉണ്ടാവുകയും ചെയ്തു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഗ്യാസ് കത്തിച്ചപ്പോൾ തീയാളിയെന്നാണ് അൻസാരിയുടെ ബന്ധു പോലീസിൽ പറഞ്ഞത്. എന്നാൽ ഇത് അത്ര വിശ്വാസ യോഗ്യമല്ല അതിനാലാണ് ശാസ്ത്രിയ പരാശോധന നടത്താൻ ശാസ്ത്രിയ വിഭാഗം ഉദ്യോഗസ്ഥരെ സമീപിച്ചത്. 3 മണിയോടെ ശാസ്ത്രിയ വിഭാഗം ഉദ്യോഗസ്ഥരെത്തി മണിക്കൂറുകൾ നീണ്ട പരിശോധന നടത്തുകയും വീടിനുള്ളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതിൻ്റെ പരിശോധന ഫലം വന്നാൽ മാത്രമെ പൊട്ടിത്തെറിയുടെ കാരണം വ്യക്തമാവുകയൊള്ളു. ചികിത്സയിലുള്ള അൻസാരിക്ക് 60 ശതമാനം പൊളളലേറ്റിട്ടുണ്ട്
വീടിനുള്ളിൽ പൊട്ടിത്തെറി
