മാട്ടുമ്മൽ പാലം ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
പറവൂർ: കാലപ്പഴക്കത്താൽ തൂണുകൾ ദ്രവിച്ച് അപകടനിലയിലായ മാട്ടുമ്മൽ തുരുത്ത് പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലത്തിന് സമീപമായിരുന്നുയോഗം.
ചെയർമാൻ വി.എസ്.ബോബൻ അധ്യക്ഷത വഹിച്ചു.നഗരസഭ മുൻ വൈസ് ചെയർമാൻ എം.ജെ.രാജു ഉദ്ഘാടനം ചെയ്തു.പി.എസ്.ഉദയഭാനു, കെ.കെ.അബ്ദുള്ള, കെ.കെ.ബഷീർ, പി.കെ.സോമൻ, എം.പി.തോമസ്, രാധാകൃഷ്ണൻ, കെ.വി.നടേശൻ, ഒ.എൻ. ബോസ്, ഝാൻസി ഉദയഭാനു, അനിത ബാബു, എം.ഡി.രമേശൻ, ലാലി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ആക്ഷൻ കൗൺസിൽ ഭാരവാഹികൾ: വി.എസ്.ബോബൻ (രക്ഷാധികാരി ), പി.എസ്.ഉദയഭാനു (ചെയർമാൻ), രാധാകൃഷ്ണൻ കളവമ്പാറ (ജന. കൺവീനർ), സിന്ധു ആൻ്റണി (വൈസ് ചെയർമാൻ), ജിനിൽ സി.എം.(ജോ. കൺവീനർ), ഒ.എൻ.ബോസ് (ട്രഷറർ)
