കെ.ബിനിമോന് വൈക്കത്ത് ഉജ്ജ്വല സ്വീകരണം

വൈക്കം:30 വര്‍ഷത്തിന് ശേഷം വൈക്കത്ത് നിന്നും കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കെ.ബിനിമോനെ യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി.
വാദ്യമേളങ്ങളുടേ അകമ്പടിയോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭവനുമുന്നിലെത്തിയ ബിനിമോനെ യു.ഡി.എഫ് നേതാക്കളും അണികളും ചേര്‍ന്ന് പൂമാലകളും ാളുകളും അണിയിച്ചും സ്വീകരണം നല്‍കി. കെ.പി.സി.സി മെനപര്‍ മോഹന്‍.ഡി.ബാബു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍മാരായ ബി.രാജശേഖരന്‍, രേണുക രതീഷ്, ഇടവട്ടം ജയകുമാര്‍, കോണ്‍ഗ്രസ്സ് നേതാക്കളായ, യു.ഡി.എഫ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍,നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, ജി.സി.സി ജനറല്‍ സെക്രട്ടറി പി.വി.പ്രസാദ്, കെ.ഷഡാനന്‍ നായര്‍, സോണി സണ്ണി, എം.കെ.ഷിബു, വിജയമ്മ ബാബു, ഷീജ ഹരിദാസ്, ജെയ്‌ജോണ്‍ പേരയില്‍, എന്നിവര്‍ നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *