ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗ് & റിസർച്ച് സെന്ററിൽ ബിരുദദാനം നടത്തി.

അങ്കമാലി:
ലിറ്റിൽ ഫ്ലവർ കോളേജ്  ഓഫ്   നഴ്സിംഗ് & റിസർച്ച് സെന്ററിൽ 20-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും 12-ാം ബാച്ച് പി.ബി.ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെ ആകെ 93 പേർക്ക് ബിരുദദാനം നടത്തി. മേയ് 2-ന് രാവിലെ 10.30-ന് നടന്ന ചടങ്ങിൽ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും 18 പി.ബി.ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും ബിരുദം നേടി.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, വിദ്യാർത്ഥികളുടെ മാനസിക, ശാരീരിക, ധാർമിക, വ്യക്തിപരമായ വളർച്ചയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉത്തരവാദിത്വങ്ങൾ, യുവജനങ്ങളിൽ ലഹരി ഉപയോഗം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കോളേജ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. അബിൻ കളപ്പുരക്കൽ സ്വാഗതം ആശംസിച്ചു. കോളേജ് ഡയറക്ടർ റവ. ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി അധ്യക്ഷ പ്രസംഗം നടത്തി. അമൃത കോളേജ് ഓഫ് നഴ്സിംഗ്, കൊച്ചി പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ. ടി. മോളി ബിരുദധാരികൾക്ക് സന്ദേശം നൽകി.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ധന്യ എം ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത എം.എസ്.ജെ, ബിരുദധാരി പ്രതിനിധി കുമാരി അനീറ്റ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ റവ. സിസ്റ്റർ രമ്യ സി.എസ്.സി കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *