തിരുവനന്തപുരം :തിരുവനന്തപുരം ജോസ് ആലുക്കാസ് സിഗ്നേച്ചർ ജുവലറി ഡയമണ്ട് എക്സിബിഷൻ നടത്തുന്നു. മെയ് 2 മുതൽ മെയ് 24 വരെയാണ് എക്സിബിഷൻ നടത്തുന്നത്. എക്സിബിഷന്റെ ഉദ്ഘാടനം സിനിമ താരം ഐശ്വര്യ ലക്ഷ്മി നിർവഹിച്ചു. ലോകോത്തര വജ്രങ്ങളുടെ ഒരു പ്രത്യേക പ്രദർശനമാണ് സിഗ്നേച്ചർ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫാഷൻ ഷോയും ഉപഭോക്താക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.ജോസ് ആലുക്കാസ് എം ഡി പോൾ ജെ ആലുക്ക ,ജോസ് ആലുക്കാസ് തിരുവനന്തപുരം മാനേജർ ജോൺ പി എൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം ജോസ് ആലുക്കാസ് സിഗ്നേച്ചർ ജുവലറി ഡയമണ്ട് എക്സിബിഷൻ ആരംഭിച്ചു
