സ്‌നേഹ പന്തൽമിഴിതുറന്നു !

തിരുവനന്തപുരം:കൊടുംചൂടിൽ നഗരവും നാട്ടാരും നട്ടംതിരിയുമ്പോൾ അവർക്ക് ദാഹജലവും സംഭാരവും സൗജന്യമായി നൽകുന്ന സ്‌നേഹ പന്തൽ ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് മിഴിതുറന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന സ്‌നേഹ പന്തൽ സംഘടിപ്പിച്ചിരിക്കുന്നത് പ്രേംനസീർ സുഹൃത് സമിതിയും
കേരള സർക്കാർ സാംസ്ക്കാരിക കേന്ദ്രമായ ഭാരത് ഭവനുമാണ്. ലോക തൊഴിലാളി ദിനമായ മേയ് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ പഴയ കാല ഓർമ്മകളെ തൊട്ടുണർത്തുന്ന റാന്തൽ വിളക്ക് തെളിയിച്ച മനോഹരമായി ഒരുക്കിയ ഓല മേഞ്ഞ സ്‌നേഹ പന്തൽ വിഖ്യാത ചലച്ചിത നടൻ രാഘവൻ പത്‌മ ശ്രീ ഡോ: ഓമന കുട്ടിടീച്ചർക്കും , സഹിത്യകാരി റോസ്‌മേരിക്കും മൺ കോപ്പയിൽ സംഭാരം നൽകി ഉൽഘാടനം ചെയ്തു. ഭാരത് ഭവൻ മെബർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു.
മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴ മുട്ടം ചന്‌ദ്രബാബു ആലപിച്ച പ്രഭാത കീർത്തന o ചടങ്ങിനെ ധന്യമാക്കി തീർത്തു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. ഭാരത് ഭവൻ എക്സി. മെമ്പർ റോബിൻ സേവ്യർ, സിന്ധു രഘുനാഥ് സുഹൃത് സമിതി ഭാരവാഹികളായ ഡോ: ഗീത ഷാനവാസ് , പനച്ചമൂട് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. സ്നേഹ പന്തലിൽ സാന്ത്വന സംഗീതവും ഒരുകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *