ഡോ. കെ രാജ്‌കുമാർ നാടിന് മറക്കാനാവാത്ത മനുഷ്യ സ്‌നേഹി:മെഡിസിറ്റി

തലയോലപ്പറമ്പ്:ഏറ്റെടുക്കുന്ന കർമ്മ മേഖലകളിൽ സജീവതയോടെ പ്രവർത്തിക്കുകയും തന്റെ ജീവിതത്തെ രോഗികൾക്കും അശരണർക്കും വേണ്ടി സമർപ്പിച്ച ഒരിക്കലും മറക്കാനാവാത്ത മനുഷ്യ സ്നേഹിയായ ഡോക്ടറെയാണ് നാടിന് നഷ്ടമായതെന്ന് മെഡിസിറ്റി സഹകരണ ആശുപത്രി സംഘം പ്രഡിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ. സംഘം ഡയറക്ടറും ജനകീയ ഡോക്ടറുമായ ഡോ. കെ രാജ്‌കുമാർ മൂന്നാം ചരമാവാർഷികത്തോടാനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മെഡിസിറ്റിയുടെ തുടക്കം മുതൽ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവതയോടെ പങ്കെടുക്കുകയും സഹ പ്രവർത്തകരെയും ജീവനക്കാരെയുമുൾപ്പെടെ കുടുംബാംഗങ്ങളെ പോലെ ചേർത്ത് നിർത്തുകയും ചെയ്ത വ്യക്തിത്വം.
ശിശു രോഗ വിദഗ്ദൻ എന്ന പ്രശസ്തിയുടെയും തിരക്കിന്റെയും ഇടയിലും താനുൾകൊള്ളുന്ന സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനം ഉൾപ്പെടെ ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. തന്റെ മുന്നിലെത്തുന്ന രോഗികളുടെ പ്രശ്നങ്ങളെ വെറും കേസുകളായി കാണാതെ മനുഷ്യരായി, ജീവനുകളായി കണ്ടുകൊണ്ട് ഫീസോ പണമോ മാനദണ്ഡമാക്കാതെ തന്റെ പ്രശ്നങ്ങളായി ഏറ്റെടുക്കുന്ന ആതുര സേവന രംഗത്തെ അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം

മെഡിസിറ്റി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രഡിഡന്റ് സി. വി ജയകുമാർ, ഡോ. എൻ. എം ഐഷാ ബായി, ഡോ. മനോജ്‌, കെ. കെ മോഹനൻ, രാജൻ അക്കരപ്പാടം, എ കെ മണി, ജോർജ്ജ് താണുപറമ്പിൽ, കെ. എം ഷാജഹാൻ, റിയമോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *