ദോഹ: ക്യൂട്ടിക്ക് ഖത്തർ ‘ഒരു കാസർകോടൻ കൂട്ടായ്മ’യുടെ ഇരുപതാം വാർഷികം ജൂൺ ആദ്യവാരം വിപുലമായി അഘോഷിക്കും. ഇതോടനുബന്ധിച്ച് ക്യൂട്ടിക്ക് മെമ്പർമാരുടെ മക്കളിൽ 2025-2026 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിലും, പന്ത്രണ്ടാം തരത്തിലും എല്ലാ വിഷയങ്ങൾക്കും Aപ്ലസ് വാങ്ങുകയോ, 90% ന് മുകളിൽ മാർക്ക് ലഭിക്കുകയോ കോളേജുകളിൽ അക്കാഡമി തലത്തിൽ ഉന്നത വിജയം വരിക്കുകയോ ചെയ്ത കുട്ടികളെ അനുമോദിക്കുവാനും തീരുമാനിച്ചു.
മാനേജിംഗ് ഡയരക്ടർ ലുക്ക്മാനുൽ ഹക്കിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഡയരക്ടർ ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു. അബുല്ല ത്രീസ്റ്റാർ, ഖാദർ ഉദുമ, ഷഹീൻ എം.പി., ബഷീർ സ്രാങ്ക് എന്നിവർ പ്രസംഗിച്ചു, ട്രഷറർ ഹാരിസ് പി.എസ്. നന്ദിയും പറഞ്ഞു.
