കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി

കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിനോടൊപ്പം രൂപതയിലെ വൈദികർ ദിവ്യബലിക്കു സഹകാർമികരായിരുന്നു. ഏപ്രിൽ 29 മുതൽ മെയ് 3 വരെ വൈകിട്ട് 4 മുതൽ 9:30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ആണ് കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൗൺസിലിങ്ങിനും സൗകര്യമുണ്ടായിരിക്കും എന്ന് കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാദർ ആന്റസ് പുത്തൻവീട്ടിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *