പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിലെ യു കെ ജി, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ പ്രോഗ്രാം നടത്തി

പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിലെ യു കെ ജി, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ പ്രോഗ്രാം ഇന്നേദിവസം നടത്തുകയുണ്ടായി. മികച്ച ഗ്രന്ഥശാല പ്രവർത്തകർക്കുള്ള സർഗപ്രതിഭാ പുരസ്കാരത്തിനർഹനായ പൂർവാധ്യാപകനും അമ്പലത്തറ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും വിരമിച്ച പ്രഥമാധ്യാപകനുമായ ശ്രീ സി ആർ ശശിധരൻ സാറിനെ അനുമോദിച്ചു. പൂർവ്വാധ്യാപകരെ ആദരിച്ചു. കോവളം എസ് ഐ (ജി) ശ്രീ. ബിജു ടി, പി ടി എ പ്രസിഡൻറ് പൂങ്കുളം സതീഷ്, വാർഡ് കൗൺസിലർ കായൽക്കര രതീഷ്, പ്രശസ്ത നാടകനടൻ സുനിൽ പൂങ്കുളം, ശ്രീമതി ലീല ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഏഞ്ജല ഷീബ ചിത്ര, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി എസ് പി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *