ഡൽഹി: 28 ദിവസം വാലിഡിറ്റിയുള്ള മൊബൈൽ റീചാർജിങ് പ്ലാനുകൾക്ക് പകരം വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്.എന്നാൽ പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.പഞ്ചാബിൽ നിന്നുള്ള എഎപി എംപി രാഘവ് ഛദ്ദ ടെലികോം കമ്പനികളുടെ റീചാർജ് കൊള്ള അവസാനിപ്പിക്കണമെന്ന് രാജ്യ സഭയിൽ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
മൊബൈൽ റീചാർജ് വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ കേന്ദ്ര നിർദേശം
