തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ലയിൽ,നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) സപ്ത ദിന ക്യാമ്പ് ‘യുവ സ്പന്ദനം’ ഉദ്ഘാടനം നടന്നു. ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ. ദേവദത്തൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽസമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങളിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു എന്നഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം എന്നിവയെ കുറിച്ച് വിശദമായി അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ റോയ് വർഗീസ്, പി. ടി.എ. പ്രസിഡന്റ് ശ്രീ.സുനിൽ മാത്യു, ഡോ. തോമസ് ജോർജ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട എൻ എസ് എസ് ജില്ലാ കൺവീനറും കോളേജ് പ്രോഗ്രാം ഓഫീസറുമായ ഡോ. ഷിബി മാത്യു വി. എൻ എസ് എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുമാരി. ആദ്രിക എസ്. നന്ദി പറഞ്ഞു.
നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) സപ്ത ദിന ക്യാമ്പ്-യുവ സ്പന്ദനം – ഉദ്ഘാടനം
