നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിയില്ലാത്ത സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് സോഷ്യലിസ്റ്റ് ഇന്ത്യ അസ്സോസിയേഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന അഴിമതി രഹിത പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ വേണ്ടി പ്രവർത്തിക്കുമെന്ന് സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ (എസ്.ഐ.എ) അറിയിച്ചു. മുന്നണിയിലായാലും, സ്വതന്ത്രരായാലും സ്ഥാനാർത്ഥികൾ സംശുദ്ധ ഭരണംആഗ്രഹിക്കുന്നവരായിരിക്കണം.രാഷ്ട്രീയമോ മുന്നണി യോ നോക്കാതെ ഇത്തരക്കാരെ സഹായിക്കുവാൻ എസ്.ഐ.എ മുന്നിട്ടിറങ്ങുമെന്നും, സംശുദ്ധ ഭരണമാണ് കേരള ജനത ആഗ്രഹിക്കുന്നതെന്നും അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾ നീയമസഭയിൽ വരികയും കേരളം ഭരിക്കുകയും വേണമെന്ന് സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ (എസ്.ഐ.എ) സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എം.ജി.ശ്യാംദേവദാസ്, ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു, വർക്കിംഗ് പ്രസിഡൻ്റ് ജേക്കബ് വെളുത്താൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *