ഓണം കളറാക്കാൻ വോയ്‌സ് ഓഫ് കൊച്ചിന്റെ ‘മാവേലിപ്പാട്ട്’ റിലീസ് ചെയ്തു.

ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് വോയ്‌സ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പുതിയ ഓണം ഗാനം ‘മാവേലിപ്പാട്ട്’ പുറത്തിറങ്ങി. ‘ഈ ഓണം വൈബാണ്’ എന്ന സന്ദേശവുമായി എത്തിയ പാട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ
​ബ്രിജിറ്റ് കോട്ടയമാണ് ഗാനത്തിന്റെ സങ്കൽപ്പവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജോസഫ് ഷിബു സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് ലയ നീലാംബരിയാണ്. വോയ്‌സ് ഓഫ് കൊച്ചിൻ തന്നെയാണ് ഗാനം നിർമ്മിചിരിക്കുന്നത് ആലാപനം നിർവ്വഹിച്ചിരിക്കുന്നത്.കിഷോർ വർമ്മ, റെനീഷ് കലാഭവൻ, ലിജോ ജോസ്, പ്രവീണ അനൂപ്, കിരൺ തങ്കപ്പൻ,
​ഛായാഗ്രഹണം ഹരീഷ് ആർ കൃഷ്ണയും, ഹെലികാം ക്യാമറ ജുനീഷ് തൊടുപുഴയും കൈകാര്യം ചെയ്തിരിക്കുന്നു. ജോബിൻസ് സെബാസ്റ്റ്യനാണ് എഡിറ്റിംഗ്. വിപിൻ വർഗീസ് (ഹെവൻലി 7 ഡാൻസ് ക്രൂ) നൃത്ത സംവിധാനവും, ശരത് ചന്ദ്രൻ എം.എസ് കലാരചനയും നിർവ്വഹിച്ചിരിക്കുന്നു. സുമേഷ് മണ്ഡപത്തിലാണ് മേക്കപ്പ്.
​ക്യാമറ അസിസ്റ്റന്റ്സ്: ശ്യാം കെ ബൈജു, മജീഷ് മോഹനൻ. ടെക്നിക്കൽ സപ്പോർട്ട്: രാഹുൽ, ഹരികൃഷ്ണൻ ഇടയാർ. മീഡിയ ഡിസൈൻ: ശ്രുതീസ് പാലറ്റ്. മികച്ച ദൃശ്യാനുഭവവും ഈണവും കൊണ്ട് ഈ ഓണക്കാലത്ത് പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുകയാണ് ഈ ഓണം സോങ്.

Leave a Reply

Your email address will not be published. Required fields are marked *