മുണ്ടക്കയം ഈസ്റ്റ്: അമ്മയോടൊപ്പം കൗൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ കേസിൽ പാലൂർക്കാവ് സി.എസ്. ഐ. പള്ളി വികാരി അറസ്റ്റിലായി. പാമ്പാടി,വെള്ളൂർ ,വാലുമണ്ണിൽ,സന്തോഷ് മാത്യു( 53 )നെയാണ് പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന്ആസ്പദമായ സംഭവം ഉണ്ടായത്. പരീക്ഷാ പേടി മാറ്റാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും അമ്മയോടൊപ്പംകൗൺസിലിംഗിനായി പാലൂർക്കാവ് പള്ളിയിൽ എത്തിയ പെൺകുട്ടിയോട് തനിച്ച്സംസാരിക്കണമെന്നും അമ്മ പള്ളിയിൽ ഇരുന്ന് പ്രാർത്ഥിച്ചുകൊള്ളുവാനുംആവശ്യപ്പെട്ടതിന് ശേഷം പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് റൂമിൽകൗൺസിലിംഗിനായി പെൺകുട്ടിയെ തനിച്ച് കയറ്റിയ ശേഷം ലൈംഗീകമായിപീഡിപ്പിക്കായിരുന്നു . തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിൽസ തേടുകയും ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പെരുവന്താനം പോലിസ് കേസെടുത്ത്അന്വേഷണം നടത്തുകയായിരുന്നു. തമിഴ്നാട് തൃച്ചി, വെല്ലൂർ, വേളാംങ്കണ്ണി എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പെരുവന്താനം എസ്. എച്ച്.ഒ. ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ളസംഘം 15 ന് തമിഴ്നാട് വേളാങ്കണ്ണി പള്ളിയുടെ സമീപത്തുനിന്നും അറസ്റ്റ്ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർമാർ ആയ സതീഷ് എം.ആർ, ചെറിയാൻസാമുവൽ, സീനിയർ സിവിൽ പോലിസ് ഓഫീസർ സിയാദ് കെ.എം, പീരുമേട് സി.വൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സുബൈർ,സീനിയർ സിവിൽ പോലിസ് ഓഫീസർ സനിൽ രവി എന്നിവർചേർന്നായിരുന്നു പ്രതിയെ പിടികൂടിയത്.
കൗൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പാലൂർക്കാവ് സി.എസ്. ഐ. പള്ളി വികാരി അറസ്റ്റിൽ
