കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ പതിമൂന്നാമത് ജനറൽ കൗൺസിൽ. പൊതുസമ്മേളനം KRLCC& KRLCBC പ്രസിഡൻറ് മോസ്റ്റ് റൈറ്.Rev. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സ്ത്രീകൾ സഭയ്ക്കും സമുദായത്തിനും നന്മ ചെയ്യുന്നവരായി ഉയർന്നുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി കോട്ടപ്പുറം രൂപതമെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ ആമുഖപ്രഭാഷണം നടത്തി. ശ്രീമതി ഷെർലി സ്റ്റാൻലി അധ്യക്ഷത വഹിച്ചു പ്രൊഫസർ മിലൻ ഫ്രാൻസ് മുഖ്യപ്രഭാഷണം നടത്തി. Krlccജനറൽ സെക്രട്ടറി ഫാദർ ജിജോ ജോർജ് അറക്കത്തറ കെ ആർ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്,കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് ഷെറി തോമസ് , ഡയറക്ടർ ഫാദർ പോൾ, സിസ്റ്റർ നിരഞ്ജന സിസ്റ്റർ സ്റ്റീൻ,മെറ്റിൽഡ മൈക്കിൾ റാണി പ്രദീപ് എന്നിവർ സംസാരിച്ചു ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു പ്രസിഡണ്ടായി ശ്രീമതി റാണി പ്രദീപ് കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ശ്രീമതി(ജാക്ക്ലിൻ ജോബ്( വിജയപുരം രൂപത) ട്രഷറർ വിനുഗിൽബർട്ട് (കോഴിക്കോട് രൂപത) വൈസ് പ്രസിഡണ്ട് മാരായി ഉഷ രാജൻ നെയ്യാറ്റിൻകര രൂപത സീന ജോയ് പുനലൂർ രൂപത കുഞ്ഞമ്മ സുൽത്താൻപേട്ട രൂപത സോഫി രാജു ആലപ്പുഴ രൂപത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു പശ്ചിമ ഏഷ്യയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയോഗം ഉൽഖണ്ഠ രേഖപ്പെടുത്തുകയുണ്ടായി . ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വിലക്കയറ്റവും പാചകവാതക ക്ഷാമവും കുടുംബങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല എന്നും ലോകസമാധാന സ്ഥാപിക്കുന്നതിന് വേണ്ടി ലോകരാഷ്ട്രങ്ങൾ മുന്നോട്ടുവരണമെന്നും പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ട പ്രമേയം പാസാക്കി.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ പതിമൂന്നാമത് ജനറൽ കൗൺസിൽ യോഗം ചേർന്നു
