വൈക്കം: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടില്‍ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്ലൈന് പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ കുടുംബസഹായമായി നല്കി. തലയോലപറമ്പ് സംഘടനാ ഓഫീസില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാര്‍ ഘാജിനാഥിന്റെ ഭാര്യ കുമരംകോട്ടില്‍ പി.എം ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.ആര് രാജന്, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് പ്രതിപക്ഷ അംഗം അബ്ദുള്‍ സലീം, മെമ്പര്‍മാരായ ശില്പ, സലീമ, മിനി ബെന്നി, അമ്പിളി മായന്‍, തലയോലപറമ്പ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തുചിത്രവിവരണം അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരളയുടെ യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടില്‍ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ് ലൈന്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാര്‍ 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറുന്നു
വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ കുടുംബത്തിന് വര്‍ക്ക്ഷോപ്പ് അസോസിയേഷന് 10 ലക്ഷം രൂപയുടെ ധനസഹായം നല്കി
