“ഹാപ്പി വിമെൻ വനിതാ കൂട്ടായ്മയ്ക്ക് വനിതാ ജീവനക്കാരുടെ ബിഗ്സല്യൂട്ട്”

തിരുവനന്തപുരം : “നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം” എന്ന മുദ്രാവാക്യമുയർത്തി ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച “ഹാപ്പി വിമെൻ വനിതാകൂട്ടായ്മ”യുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വികാസ്ഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി വർണ്ണാഭമാക്കി സിവിൽ സർവീസിലെ വനിതാ ജീവനക്കാർ. പത്രപ്രവർത്തകയും പബ്ലിക് സർവീസ് കമ്മീഷൻ മുൻഅംഗവുമായ ആർ.പാർവതീദേവി “ഹാപ്പി വിമെൻ വനിതാകൂട്ടായ്മ” ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയാണ് സ്ത്രീകൾക്ക് തുല്യപരിഗണന ലഭിക്കാൻ ഏറെ സഹായകമായതെന്ന് അവർ ചൂണ്ടിക്കാട്ടി. കവയത്രി ഷൈന കൈരളി മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിതയുടെ നേതൃത്വത്തിൽ വനിതകൾ മൺചിരാതുകൾ തെളിയിച്ച് വനിതാദിന പ്രതിജ്ഞചൊല്ലി. “നന്മ സാംസ്കാരിക വേദി”യിലെ കലാകാരികളുടെ നൃത്ത-നൃത്യങ്ങളും ഗാനാലാപനവും വനിതാ ദിനാചരണ പരിപാടികളുടെ മാറ്റുകൂട്ടി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന എന്നിവർ പങ്കെടുത്തു. നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ്‌ എൻ.റസിയ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി എം.മഞ്ചുകുമാരി സ്വാഗതവും വികാസ്ഭവൻ മേഖല വനിതാ കമ്മിറ്റി സെക്രട്ടറിയും എഴുത്തുകാരിയുമായ ശ്രീജ വി.എസ് നന്ദിയും പറഞ്ഞു. ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡന്റ്‌ ആർ.എസ് സജീവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ശരത്ചന്ദ്രൻ നായർ,അജി പി.എസ്, വികാസ് ഭവൻ മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ, പ്രസിഡന്റ്‌ എസ്.ഗോപകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *