തിരുവനന്തപുരം:1992- ൽ തിരുവനന്തപുരം രൂപത അധ്യക്ഷനും ചില മുക്കുവ സമുദായ വിരുദ്ധരും ഇവരുടെ പിണിയാളുകളായ ചില നേതാക്കളും ചേർന്ന് ആരംഭം കുറിച്ച ക്രിസ്ത്യൻ/ ലത്തീൻ കത്തോലിക്കാ മുക്കുവ-അഞ്ഞുറ്റിക്കാർ വിരുദ്ധ ചതിക്ക്, കേരള ക്യാബിനറ്റ് അടിച്ച അവസാനത്തെ മരണ ആണിയായി മാത്രമേ ഇന്നലത്തെ ക്യാബിനറ്റ് തീരുമാനത്തെ കാണാനാവും. ഇതും ക്രിസ്ത്യൻ LC നാടാർ കമ്മ്യൂണിറ്റി 2010, 2012-ലെ തെരഞ്ഞെടുപ്പ് വേളകളിൽ കേരള സർക്കാരിനെ സമ്മർദ്ദത്തിലാക്കി നേടിയ സർക്കാർ ഉത്തരവുകൾപ്പോലെ തന്നെയാണ്. 2026 അസംബ്ലി ഇലക്ഷൻ അവസരത്തിൽ ഇങ്ങനെയൊരു തീരുമാനം/നയം/ ഉത്തരവെങ്കിൽ അതും സർക്കാരിനെ സമ്മർദ്ദത്തിലാക്കി നേടിയിരിക്കുന്നത്. ഇങ്ങനെ ഒരു നീക്കം നടന്നത് നമുക്കെല്ലാവർക്കും അറിവുള്ളതുമാണ്. എന്നാൽ, ഈ നീക്കത്തിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും മുക്കുവ സമുദായം ഭൂരിപക്ഷമുള്ള തിരുവനന്തപുരം രൂപത തയ്യാറായില്ല. എന്നിരുന്നാലും, ഇനിയെങ്കിലും, പ്രതീക്ഷ കൈവെടിയാതെ മുക്കുവ സമൂഹം, മുക്കുവ സമുദായ സംവരണം പുനർസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ട് പോകാൻ സമിതി തീരുമാനിച്ചു. കാരണം, ഇതു ഇങ്ങനെപ്പോയാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികളായ മുക്കുവ-അഞ്ഞുറ്റിക്കാർഉൾപ്പെടെയുള്ളവരുടെ ലത്തീൻ കത്തോലിക്ക സമുദായ സംവരണം എല്ലാം ഒരു പ്രയാസവും കൂടാതെ തട്ടിയെടുത്തു കൊണ്ടിരിക്കുകയും, യഥാർത്ഥ ലത്തീൻ കത്തോലിക്കാക്കാരായ *പരമ്പരാഗത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവർക്കും അവരുടെ പിൻതലമുറക്കാർക്കും* ലത്തീൻ കത്തോലിക്ക സമുദായ സംവരണം പൂർണ്ണമായും നഷ്ടപ്പെടും.ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നിട്ടും, അതിന്റ മറവിൽ, ലത്തീൻ കത്തോലിക്ക സംവരണത്തിൽ ‘1947’ എന്ന കട്ട് ഓഫ് ഡേറ്റ് (cut-off-date) പിൻവലിച്ച സർക്കാർ നയം/ തീരുമാനം/സർക്കാർ ഉത്തരവിറക്കുന്നെങ്കിൽ അതു ഉടൻ തിരുത്തി, ‘1947’ എന്ന കട്ട് ഓഫ് ഡേറ്റ് പുനഃസ്ഥാപിക്കുക. KIRTADS എന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനം, ശാസ്ത്രീയമായി പഠിച്ച് നിർദ്ദേശിച്ച തീരുമാനമായ ‘1947’ എന്ന് കട്ട് ഓഫ് ഡേറ്റ്, പുനസ്ഥാപിക്കുന്നത് വഴി സംവരണത്തിനു വേണ്ടിമാത്രം മതം മാറി വരുന്ന അനർഹർക്ക് ലഭിക്കാതിരിക്കും.ക്രിസ്ത്യൻ/എൽ.സി മുക്കുവ അഞ്ഞുറ്റിക്കാർ അവകാശ സമിതിക്ക് വേണ്ടി,ഫാ. ലാബറിൻ ഏശുദാസ്മൊബൈൽ: 828115107925/02/2026
Related Posts
ദേശീയ ദിനം ആഘോഷപൂർവ്വം കൊണ്ടാടി ഖത്തർ
ദോഹ: ഖത്തറിന്റെ ഐക്യവും ദേശീയതയും വിളംബരം ചെയ്ത് 54ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി വ്യാഴാഴ്ച്ച രാവിലെ ദോഹ കോർണിഷിൽ ദേശീയ…
4 ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി,…
അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല… കാരണം വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ്
ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ…
