അനുവദിച്ച ബോട്ടുകളുടെ ഉദ്ഘാടനം നടത്തി മണിക്കൂറുകൾക്കകം എല്ലാ ബോട്ടുകളും തിരികെ കൊണ്ടുപോയി

വൈക്കം:വൈക്കം തവണക്കടവ് ജലപാതയിൽ സർവ്വീസ് നടത്താൻ കൊണ്ടു വന്ന മൂന്ന്സോളാർ ബോട്ടുകൾ ഉദ്ഘാടനം കഴിഞ്ഞ ഉടനെ തിരികെ കൊണ്ടു പോയി. സി.കെ ആശ എം എൽ എ യും വകുപ്പുമന്ത്രി ഗണേഷ് കുമാറും ചേർന്ന് നൽകിയ വാഗ്ദാനങ്ങൾ ജലരേഖ മാത്രമായി.വൈക്കം ബോട്ടു ജെട്ടിയെ ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടുജെട്ടിയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടൊപ്പമാണ് നിലവിൽ സർവ്വീസ് നടത്തുന്ന ആദിത്യാ ബോട്ടിൻ്റെ കൂടെ സർവ്വീസ് നടത്തുന്നതിനായി മൂന്നു പുതിയ സോളാർ ബോട്ടുകളുടെ ഉദ്ഘാടനവും നടത്തിയത്. തുടർന്ന് മന്ത്രിയുംഎം എൽ എയും പരിവാരങ്ങളും ചേർന്ന് പുതിയ ബോട്ടിൽ പരീക്ഷണബോട്ടിംഗ് നടത്തിയാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്.വെള്ളിയാഴച ഉച്ചകഴിഞ്ഞ് വൈക്കത്തുകാർക്കു തന്നസോളാർ ബോട്ടുകൾ ശനിയാഴ്ചരാവിലെ കാണാതായപ്പോഴാണ് ജനങ്ങൾ അന്വേഷണം തുടങ്ങിയത്. ഇപ്പോൾ എല്ലാം പഴയ പടി തന്നെ. സോളാർ ബോട്ടുകൾ സർവ്വീസ് ആരംഭിക്കുന്നതിനു മുമ്പ് നിലവിലുള്ള ലീസൽ ബോട്ടുകൾ പിൻ വലിക്കണം അത് ഇതുവരെ ചെയ്തിട്ടില്ല.ഒരു സോളാർബോട്ട് നിർമ്മിക്കുന്നതിന് 3 കോടി 20 ലക്ഷത്തോളം രൂപ ചിലവുവരും.വേഗ ബോട്ട്.ഇതുപോലെ തന്നെ ഇതിനു മുമ്പ് ജനങ്ങൾക്ക് വൈക്കം എറഞ്ഞാകുളം റൂട്ടിൽ ഓടുന്നതിനായി വേഗ എന്നബോട്ട് ഉദ്ഘാടനം ചെയ്ത് അനുവദിക്കുകയുണ്ടായി. അത് ഇപ്പോൾ എവിടെയാണ് സർവ്വീസ് നടത്തുന്നതെന്ന് ജീവനക്കാർക്കുപോലും അറിയില്ല.വൈക്കം നഗരസഭയുടെ അധികാര പരിധിയിലുള്ളവൈക്കം ബോട്ടുജെട്ടിയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ നിന്നും നഗരസഭാ ചെയർമാനും അംഗങ്ങളും വിട്ടു നിന്നു. യാതൊരു വിധപ്രോട്ടോക്കോൾ മര്യാദകളും പാലിക്കാതെ എം എൽ എ തന്നിഷ്ടപ്രകാരം സംഘടിപ്പിച്ച ചടങ്ങ് രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം മാത്രമായിരുന്നു.അനുവദിച്ച ബോട്ടുകൾ അന്നു തന്നെ തിരികെ കൊണ്ടു പോയതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. പ്രസിഡൻ്റ് പി ഡി ഉണ്ണി അധ്യക്ഷതവഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. മോഹൻ ഡി ബാബു, ബി. അനിൽകുമാർ, കെ. ബിനി മോൻ’ ബി ചന്ദ്രശേഖരൻ, സചിവോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *