നിത്യ മേനോൻ ഇനി സിനിമാ നിർമ്മാണ രംഗത്തേക്ക്

നിത്യ മേനോൻ ഇനി സിനിമാ നിർമ്മാണ രംഗത്തേക്ക്. കിയൂരി പ്രൊഡക്ഷൻസ് (Keyuri Productions) എന്ന തന്റെ സ്വന്തം നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം താരം സോഷ്യൽ മീഡിയയിലൂടെ നടത്തി. ഒരു പ്രത്യേക വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിത്യ ഈ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത്.”എന്നെ സംബന്ധിച്ചിടത്തോളം സിനിമ നിർമ്മിക്കുക എന്നത് വെറും കഥ പറയലല്ല. അത് മനുഷ്യരുടെ ഉള്ളിന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലലാണ്. ബുദ്ധിക്കും ചിന്തകൾക്കും അപ്പുറം ഒരു മാറ്റം സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയണം. അഭിനയത്തിൽ തുടങ്ങിയ അതേ ലക്ഷ്യം തന്നെയായിരിക്കും ഇനി സിനിമകൾ നിർമ്മിക്കുമ്പോഴും എനിക്കുണ്ടാവുക.”എന്നും നിത്യ മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *