തിരു: മലയാളത്തിന്റെ പ്രശസ്തരായ മുപ്പത് കവികൾ എഴുതിയ റംസാൻ ഗാനങ്ങൾ നേരിട്ടും ഓൺലൈനായി നോമ്പ് കാലത്ത് പരിശീലിപ്പിക്കുന്നു. സൗജന്യമായി നടത്തുന്ന ഈ സംഗീത സംരംഭത്തിന് നേതൃത്വം നൽകുന്നത് മതമൈത്രി സംഗീതർച്ചനയിൽ 927 വേദികൾ പിന്നിടുകയും, തുടർച്ചയായി 15 മണിക്കൂർ മതമൈത്രി സംഗീത കച്ചേരി നടത്തി റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്ത പ്രമുഖ മതമൈത്രീ സംഗീതജ്ഞനും, ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം.ബി. ചന്ദ്രബാബുവാണ്. കഴിഞ്ഞ നോമ്പ് കാലങ്ങളിൽ മലയാളത്തിന്റെ പ്രിയ കവികൾ രചിച്ച റംസാൻ ഗാനങ്ങൾകർണ്ണാടക സംഗീത രാഗങ്ങളിൽ ചിട്ടപ്പെടുത്തി, ദിവസവും ഒരു കീർത്തനം വീതം യൂട്യൂബിലൂടെ വാഴമുട്ടം. ബി. ചന്ദ്രബാബു പുറത്തിറക്കിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ്നോമ്പുകാലം തീരും വരെ, ഈ റംസാൻ മത മൈത്രി കീർത്തനങ്ങൾ സൗജന്യമായി പരിശീലിപ്പിക്കുന്നത്. സംഗീത വിദ്യാർത്ഥികളും ഗായകരും ഉൾപ്പെടെ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ സംഗീത പരിശീലനത്തിൽ പങ്കെടുക്കാം. പ്രായപരിധി ഇല്ല. സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്നു എന്ന വിശ്വാസത്തിന്റെ തുടർച്ചയാണിത് എന്ന് സംഗീതജ്ഞൻ പറയുന്നു.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി ഈ നമ്പറിൽ ബന്ധപ്പെടുക -.9847242172
നോമ്പുകാല സ്നേഹ സംഗീതിക
