ദോഹ: ഫ്രണ്ട് ഓഫ് കോഴിക്കോട് (ഫോക്ക് ) വനിതാ വിഭാഗവും ദോഹയിലെ പ്രശസ്തമായ റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി സ്ത്രീകൾക്ക് വേണ്ടി ഹെൽത്ത് അവേർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെൻ്ററിൽ പ്രശസ്ത സ്ത്രീരോഗ വിദഗ്ദ ഡോക്ടർ ലുഫ്ന നടത്തിയ ക്ലാസ് ഏറേ ഉപകാരപ്രദമായി. ഫാസിനാ ഷഫീഖ് യോഗത്തിൽ സ്വാഗതം പറഞ്ഞു. രാജശ്രീ,രശ്മീ, മേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്മീര ഷാജു നന്ദി പറഞ്ഞ യോഗത്തിൽ തസ്നി അവതാരികയായിരുന്നു. റിയാദ മെഡിക്കൽ എം.ഡി. ജംഷീർ ഹംസക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ഭാര്യ നസ്രീനാജംഷീർ ഫോക്കിൻ്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി. ഡോക്ടർ ലുഫ്നക്കുള്ള ഉപഹാരം ഫോക്ക് വനിതാ വിഭാഗം മേധാവി സീനത്ത് അഷ്റഫ് കൈമാറി. റിയാദയുടെ പ്രിവിലേജ് കാർഡുൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന റിയാദയുടെ മേധാവികൾക്ക് ഫോക്ക് പ്രത്യേക നന്ദി അറിയിച്ചു. റംലാബഷീർ, നസീഹാ, ഷംലാ സാജിദ്, ദീപ്തി രൂപേഷ്, റസിയ, ഷിൽജി, ഫർസാന, റോഷിനി, റംലാ സമദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഫ്രണ്ട് ഓഫ് കോഴിക്കോട് വനിതാ വിഭാഗം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
