നടന് റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വെച്ച് രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന് അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Related Posts
റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26 ന്: ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ
കൊച്ചി: റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ചിത്രത്തിന്റെ ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 ഓഗസ്റ്റ് 26…
നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷ മാറ്റി വെച്ചു
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. നാളെ (ആഗസ്റ്റ് 19) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍…
പാലോട് രാവിയുടേത് ശരിയായ നിരീക്ഷണം ഇടതുപക്ഷത്തേക്ക് സ്വാഗതം-ഐ എൻ എൽ
തിരു :തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച അപചയത്തെകുറിച്ചും ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും അഭിപ്രായപ്പെട്ടത് വസ്തുതയും വളരെ ശരിയായ നിരീക്ഷണവുമായിരുന്നുവെന്നും…
