കാസർകോട് സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേഷ്മയുടെ (ചിന്നു പാപ്പു) മരണത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഭർത്താവുമായി അകന്ന് കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന രേഷ്മയെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
ചിന്നു പാപ്പുവിന്റെ ആത്മഹത്യക്ക് പിന്നിൽ ആൺസുഹൃത്തുമായുള്ള തർക്കം; വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്
