കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതായി പരാതി. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്ത് ഇരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്.അതേസമയം, ജ്യോത്സ്യൻ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പുത്തൂർ പൊലീസ് അറിയിച്ചു.
പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യന്റെ ലൈംഗികാതിക്രമം;അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
