കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്ക് പുസ്തകവായനയുടെ സൗകര്യമൊരുക്കുന്ന ‘പുസ്തകക്കൂട്’ പദ്ധതി ആരംഭിക്കുന്നു. കണ്ടക്ടർമാർ, ഡ്രൈവർമാർ, മെക്കാനിക്കുമാർ ഉൾപ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക് പുസ്തകമെടുത്ത് വായിക്കാനും വായന കഴിഞ്ഞ് തിരിച്ചുവെക്കാനും സൗകര്യമുണ്ടാകും.കാസർകോട്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല എന്നീ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. മന്ത്രിക്കും കെ.എസ്.ആർ.ടി.സി. എം.ഡിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വായനാ പദ്ധതി ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ‘പുസ്തകക്കൂട്’ പദ്ധതി ആരംഭിക്കുന്നു
