ഡോ. ബി രവി പിള്ള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം

തിരുവനന്തപുരം : 50വർഷം 525 കോടി രൂപയുടെ ഡോ. ബി. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം 2026 ഫെബ്രുവരി 11 ബുധനാഴ്ച തലസ്ഥാനത്ത് നടക്കുന്നതാണ്. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് പത്മശ്രീ ഡോ. ബി രവി പിള്ളയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 1501 വിദ്യാർത്ഥികൾക്ക് പത്തു കോടി രൂപ വിതരണം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കും.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സുമായി ചേർന്നാണ് ഡോ. ബി രവി പിള്ള ഫൗണ്ടേഷൻ ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *