നാഷണൽ ഹൈവേയും, സർവീസ് റോഡുകളുംനിരവധി സബ്ബ് റോഡുകളും വന്നുചേരുന്നതും ചരക്ക് വാഹനങ്ങളും, ടോറസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വാഴമുട്ടം ഗവൺമെൻറ് ഹൈസ്കൂളിന് മുൻവശത്ത് നാഷണൽ ഹൈവേയിൽ സ്ഥാപിച്ചിട്ടുളളതുമായ ട്രാഫിക് സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ടവർ കണ്ണുതുറക്കാത്ത അവസ്ഥയിലാണ്. നിത്യവും അറിയുന്നതും അറിയപ്പെടാത്തതുമായനിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നു. അടിയന്തരമായി ട്രാഫിക് സിഗ്നൽ കത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന അവസ്ഥയിലാണ് നാട്ടുകാർ. ആയതിനാൽ എത്രയും വേഗം വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ കത്തിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു അറിയിച്ചു.
Related Posts
വയോജന ഗ്രാമസഭയും ഓണക്കിറ്റ് വിതരണം നടത്തി
. പൂവച്ചൽ ഗ്രാമപഞ്ചായത്ത് തണൽ വയോജന സൗഹൃദ ക്ലബ്ബ് ഇലയ്ക്കോട് വാർഡ്ൽ കല്ലമം ക്ഷീര സംഘം ഹോളിൽ സംഘടിപ്പിച്ചു ഇലയക്കോട് വാർഡ് മെമ്പർ T. കുമാരദാസ് അധ്യക്ഷത…
A.M.M.A തലപ്പത്ത് സ്ത്രീകൾ വരണം എന്ന് കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ…
തൃശൂർ ജില്ലാ സൗഹൃദവേദി ഓണത്താളം 2026 സമാപന സമ്മേളനം സെപ്റ്റംബർ 18ന്; മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും.
ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദി (ടിജെഎസ് വി ) യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഓണാഘോഷം, ‘ഓണത്താളം 2026’…
