നാഷണൽ ഹൈവേയും, സർവീസ് റോഡുകളുംനിരവധി സബ്ബ് റോഡുകളും വന്നുചേരുന്നതും ചരക്ക് വാഹനങ്ങളും, ടോറസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വാഴമുട്ടം ഗവൺമെൻറ് ഹൈസ്കൂളിന് മുൻവശത്ത് നാഷണൽ ഹൈവേയിൽ സ്ഥാപിച്ചിട്ടുളളതുമായ ട്രാഫിക് സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ടവർ കണ്ണുതുറക്കാത്ത അവസ്ഥയിലാണ്. നിത്യവും അറിയുന്നതും അറിയപ്പെടാത്തതുമായനിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നു. അടിയന്തരമായി ട്രാഫിക് സിഗ്നൽ കത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന അവസ്ഥയിലാണ് നാട്ടുകാർ. ആയതിനാൽ എത്രയും വേഗം വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ കത്തിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു അറിയിച്ചു.
Related Posts
തൃശൂർ നാട്ടിക സ്വദേശി ഖത്തറിൽ നിര്യാതനായി.
ദോഹ: തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടൂത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ മകൻ റഷീദ് ഹൃദയാഘാതം മൂലം ഖത്തറിലെ ദോഹയിൽ മരണപ്പെട്ടു. 59 വയസ്സായിരുന്നു.ബുധനാഴ്ച്ച നാട്ടിലേക്ക്…
നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും
ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില…
യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം യോഗം സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റി പാറവിള കയർ സൊസൈറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റ് ശ്രീ എൻ പ്രഹ്ലാദന്റെ അധ്യക്ഷതയിൽ 02.08.2025 ശനിയാഴ്ച…
