തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ഉജ്ജ്വല വിജയം നേടുകയും ചെയ്യുമെന്ന് കേരള കോൺഗ്രസ് ഡെ പ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. ഇന്ന് കോട്ടയത്ത് ചേർന്ന നിർണ്ണായകമായ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നിഷേധിക്കപ്പെടുന്ന രീതിയിലുള്ള വിട്ടുവീഴ്ചകൾക്കായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്ന് കരുതുന്നില്ല. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി വച്ച് മാറ്റം അടക്കമുള്ള വിട്ടുവീഴ്ചകൾക്ക് കേരള കോൺഗ്രസ് എതിരല്ല. ഇടുക്കി അടക്കമുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ നടന്ന യോഗത്തെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷർ നോക്കിയിരുന്നത്. പാർട്ടി ചെയർമാൻ പി ജെ ജോസഫ് അധ്യത വഹിച്ച യോഗത്തിൽ വർക്കിങ്ങ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസിസ് ജോർജ് എം.പി, ജോയ് എബ്രഹാം,ടിയു കുരുവിള, അപു ജോൺ ജോസഫ്, വർഗ്ഗീസ് വെട്ടിയാങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Related Posts
‘ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വർഗ, ജാതി വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്ന പദ്ധതി സമാന്തരമായി…
വരും ദിവസങ്ങളില്‍ മഴ കനക്കും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ…
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം; 37 ദിവസത്തിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 37 ദിവസതിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ…
