കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ ; വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു

ബം​ഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു. അതേസമയം, കോൺഫിഡന്റ് ​ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *