വൈക്കം: അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരിൽ നിന്നും നേരിട്ട്സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് നൽകാത്തതിനാൽ കർഷകർബുദ്ധിമുട്ടുകയാണ്. സ്വർണ്ണം പണയം വെച്ചും, ബാങ്കുകളിലും, മറ്റ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയത്. വായ്പകൾ കാലാവധി കഴിഞ്ഞതോടെ തിരിച്ചടവ് നടക്കാത്തതിനാൽ പലരും ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. സർക്കാർ കാർഷിക മേഖലയോട് നിരന്തരമായി കാണിക്കുന്ന അവഗണന കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണ്. പല മേഖലകളിലും കൃഷിക്കാർ നിലം തരിശ്ശിടുന്ന സ്ഥിതിയിലാണ്. ഇത് സർക്കാർ കരുതി കൂട്ടി റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടി ചെയ്യുന്നതാണെന്ന് കുട്ടനാട് സംയുക്ത സമിതിയും, സംയുക്ത കായൽ സംരക്ഷണ സമിതിയും ആരോപിക്കുന്നു.വൈക്കത്ത് കുട്ടനാട് സംയുക്ത സമിതിയുടേയും സംയുക്ത കായൽ സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ യോഗത്തിന് സംയുക്ത സംരക്ഷണ സമിതി കൺവീനർ കെ.എം പൂവ് അധ്യക്ഷതവഹിച്ചു. ചെയർമാൻെ കെ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കെ. റജികുമാർ, പ്രവീൺ കെ മോഹൻ, കെ.കെ മണിലാൽ,പി.സി. ബേബി, പി.കെ. വേണു, പി.സി. രാജേഷ്, സാബു നരിക്കുഴി, കെ.ശിവദാസൻ, ലേഖാ കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.
Related Posts
കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
റായ്പുർ: ചത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.സതീഷ്…
ഫ്രീഡം ഫിഫ്റ്റി.ജെ മുഹമ്മദ് റാഫി അനുസ്മരണവുംപുരസ്കാരവിതരണവും
ഫ്രീഡം ഫിഫ്റ്റി.ജെ മുഹമ്മദ് റാഫി അനുസ്മരണവുംപുരസ്കാരവിതരണവും 2026ഒക്ടോബർ 29.വ്യാഴം വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കും. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ സ്വാഗതം പറയുന്ന യോഗത്തിൽ…
ഹൃദയപൂർവം ഇനി ഒടിടിയിൽ
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ…
