വൈക്കം: അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരിൽ നിന്നും നേരിട്ട്സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് നൽകാത്തതിനാൽ കർഷകർബുദ്ധിമുട്ടുകയാണ്. സ്വർണ്ണം പണയം വെച്ചും, ബാങ്കുകളിലും, മറ്റ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയത്. വായ്പകൾ കാലാവധി കഴിഞ്ഞതോടെ തിരിച്ചടവ് നടക്കാത്തതിനാൽ പലരും ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. സർക്കാർ കാർഷിക മേഖലയോട് നിരന്തരമായി കാണിക്കുന്ന അവഗണന കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണ്. പല മേഖലകളിലും കൃഷിക്കാർ നിലം തരിശ്ശിടുന്ന സ്ഥിതിയിലാണ്. ഇത് സർക്കാർ കരുതി കൂട്ടി റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടി ചെയ്യുന്നതാണെന്ന് കുട്ടനാട് സംയുക്ത സമിതിയും, സംയുക്ത കായൽ സംരക്ഷണ സമിതിയും ആരോപിക്കുന്നു.വൈക്കത്ത് കുട്ടനാട് സംയുക്ത സമിതിയുടേയും സംയുക്ത കായൽ സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ യോഗത്തിന് സംയുക്ത സംരക്ഷണ സമിതി കൺവീനർ കെ.എം പൂവ് അധ്യക്ഷതവഹിച്ചു. ചെയർമാൻെ കെ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കെ. റജികുമാർ, പ്രവീൺ കെ മോഹൻ, കെ.കെ മണിലാൽ,പി.സി. ബേബി, പി.കെ. വേണു, പി.സി. രാജേഷ്, സാബു നരിക്കുഴി, കെ.ശിവദാസൻ, ലേഖാ കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.
Related Posts
ആസ്റ്റർ മെഡ്സിറ്റിയിൽ “കയാക്കത്തോൺ” ബോധവൽക്കരണം
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിലെ ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിന്റെ നേതൃത്വത്തിൽ “കയാക്കത്തോൺ” സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടി…
സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം
കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
8.14 -കോടി രൂപ ചിലവഴിച്ച് അതിരമ്പുഴ ഡിവിഷനിലെ മുഴുവൻപദ്ധതികളും നടപ്പാക്കി
കോട്ടയം: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 8.14 -കോടി രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ മുഴുവൻ പദ്ധതികളും ഫണ്ടുകൾ പാഴാക്കാതെ നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന്ഡിവിഷൻ മെമ്പർ ഡോ.റോസമ്മ…
