70കാരിയായ അമ്മയെ ​വിട്ടിൽ നിന്ന് ഇറക്കിവിട്ട് മകൾ

തിരുവനന്തപുരം: 70 വയസ്സുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് അമ്മയോട് മകളുടെ ക്രൂരത. വീട്ടിൽ മർദനം പതിവായിരുന്നെന്ന് അമ്മ സലീല പറഞ്ഞു. വൃദ്ധയെ ഉപദ്രവിച്ചതിന് ഭർത്താവ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയത്.പഞ്ചായത്ത് പ്രസിഡൻറും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ സജ അതിന് തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *