കോഴിക്കോട്: ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിര്‍ണ്ണായകം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദീപക്കിന്റെ ആത്മഹത്യ; ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്
